Sunday, April 4, 2010

124 - പരിശുദ്ധ മദീന-ഭാഗം-02

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
مَا بَيْنَ مِنْبَرِي وَبَيْتِي رَوْضَةٌ مِنْ رِيَاضِ الْجَنَّةِ


صَلَّى اللهُ وَسَلَّمَ عَلَيْكَ وَعَلَى أَزْوٰاجِكَ وَعَلَى أَهْلِ بَيْتِكَ وَعَلَى أَصْحَابِكَ يٰا سَيِّدِي يٰا رَسُولَ الله

നബി صلى الله عليه وسلم
യെ സിയാറത്ത് ചെയ്യുക, പരിശുദ്ധ മസ്‌ജിദുന്നബവിയിൽ നിസ്കരിക്കുക, നബി صلى الله عليه وسلم ഹറമാക്കിയ മദീനാ പട്ടണവും ചരിത്രസ്ഥാനവും ചെന്ന് കാണുക തുടങ്ങി പല ലക്ഷ്യങ്ങളും മദീന യാത്രയിലൂടെ സഫലമാകുന്നു. മദീനയിലേക്ക് യാത്ര പുറപ്പെടുമ്പോൾ നബി صلى الله عليه وسلم യുടെ സിയാറത്തോടൊപ്പം അവിടുത്തെ പള്ളിയിൽ വെച്ചുള്ള നിസ്കാരവും കരുതൽ സുന്നത്താണ്. ഹജ്ജിന് മക്കയിലെത്തുന്നവർ മദീനാ മുനവ്വറ സന്ദർശിക്കതെ തിരിച്ച് പോരൽ സത്യ വിശ്വാസിക്ക് അനുയോജ്യമല്ല.

മദീനയിലേക്കുള്ള യാത്രയിൽ പലതും സ്മരിക്കേണ്ടതുണ്ട്. തിരുനബി صلى الله عليه وسلم യും സിദ്ധീഖ് رضي الله عنه വും മുമ്പ് ഈ വഴിക്ക് മലകളും കുന്നുകളും താണ്ടി പൊരിവെയിലത്ത് കഷ്ടതകൾ സഹിച്ച് ഒട്ടകപ്പുറത്ത് നടത്തിയ ത്യാഗപൂർണ്ണമായ ഹി‌ജ്‌റയുടെ കഥ !

നബി صلى الله عليه وسلم കൊച്ചുകുട്ടിയായിരുന്നപ്പോൾ മാതാവ് ആമിനാ ബീവി رضي الله عنها യൊന്നിച്ച് ഇതുവഴി മദീനയിലെ അമ്മാവന്മാരുടെ അടുത്തേക്ക് പോയ കഥ !

വഴിയിൽ അബവാ‌അ് എന്ന സ്ഥലത്ത് വെച്ച് ആറു വയസായ തിരുനബി صلى الله عليه وسلم യെ വേലക്കാരിയുടെ കയ്യിൽ ഏല്പിച്ച് ആമിനാ ബീവി رضي الله عنها അന്ത്യയാത്ര പറഞ്ഞ കഥ !

പിൽക്കാലത്ത് ജേതാവായി പന്ത്രണ്ടായിരം പടയാളികളൊന്നിച്ച് മക്കാ ഫത്‌ഹിന്ന് ഇത് വഴി കടന്നു പോയ അഭിമാനകരമായ കഥ !

ഏറ്റവുമൊടുവിൽ വിടവാങ്ങൽ പ്രസംഗം നടന്ന ഹജ്ജത്തുൽ വിദാ‌ഇലേക്ക് പതിനായരങ്ങളുടെ അകമ്പടിയോടെ നടത്തിയ ആവേശ്വോജ്ജലമായ ഹജ്ജ് യാത്രയുടെ ഐതിഹാസികമായ കഥ !..

ഈ സ്മരണകളുടെ വേലിയേറ്റത്തോടൊപ്പം പ്രിയപ്പെട്ട നബി കരീം صلى الله عليه وسلم യുടെ പേരിൽ ധാരാളം സ്വലാത്തും സലാമും ചൊല്ലിക്കൊണ്ടായിരിക്കണം മദീനാ യാത്ര. ( തുടരും ഇൻശാ അല്ലാഹ് )


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin- 124

1 comment:

  1. ആമിന ബിവിയുടെ വഫാത്തിനെ സംബന്ധിച്ചും നബി(സ.അ) തങ്ങളുടെ അപ്പോഴത്തെ വയസിനെ സംബന്ധിച്ചൂം ഉള്ള വായനക്കരുടെ സംശയങ്ങൾക്ക് മറുപടി ബുള്ളറ്റിൻ 124(A) വായിക്കുക

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails