Saturday, April 3, 2010

123 -പരിശുദ്ധ മദീന-ഭാഗം-01

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ ഹബീബാ‍യ സയ്യിദുനാ റസൂലുല്ലാഹി തങ്ങളുടെ പേരിൽ സ്വലാത്ത് ഉരുവിട്ട് കൊണ്ട് തുടങ്ങാം.

صَلَّى اللهُ وَسَلَّمَ عَلَيْكَ وَعَلَى أَزْوٰاجِكَ وَعَلَى أَهْلِ بَيْتِكَ وَعَلَى أَصْحَابِكَ يٰا سَيِّدِي يٰا رَسُولَ الله

അല്ലാഹു അവന്റെ ഹബീബിന്റെ തിരുസന്നിധിയിൽ ചെന്ന് സലാം പറയാനും അവിടുത്തെ പള്ളിയിൽ നിസ്കരിക്കുവാനും നമുക്കും നമ്മുടെ മാതാ പിതാക്കൾക്കും ഭാര്യ-മക്കൾക്കും തൌഫീഖ് നൽകട്ടെ. ആമീൻ

സത്യവിശ്വാസികളുടെ ജീവിതാഭിലാഷങ്ങളിൽ മുഖ്യമായ ഒന്നാണ് മദീനാ മുനവ്വറ സന്ദർശനം. ഭൂമിയിലെ ഏറ്റവും വിശിഷ്ടമായ മദീനാ ശരീഫിൽ ചെന്ന് അശ്‌റഫുൽ ഖൽഖ് റസൂലുല്ലാഹി صلى الله عليه وسلم യെ സന്ദർശിക്കുന്നതിൽ അളവറ്റ പുണ്യമുണ്ട്. അത് അല്ലാഹുവിന്‌ ചെയ്യുന്ന മുഖ്യ ഇബാദത്തുകളിൽ പെട്ടതാണ്. ഇത് ഏറെ പ്രതിഫലമുള്ള സുന്നത്താണെന്ന് മുസ്‌ലിം ലോക പണ്ഡിതന്മാരുടെ ഏകകണ്‌ഠമായ അഭിപ്രായം. മാലികീ മദ്‌ഹബിലെ ചില പ്രമുഖ പണ്ഡിതന്മാർ അത് നിർബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്.

തന്റെ ജീവിതത്തിൽ റസൂലുല്ലാഹി صلى الله عليه وسلم യെ നേരിൽ കാണാൻ സൌഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത സത്യവിശ്വാസി അവിടുന്ന് ഹയാത്തോടെ അന്ത്യവിശ്രമം കൊള്ളുന്ന ഖബറിങ്കൽ ചെന്ന് സന്ദർശനം നടത്തി സായൂജ്യമടയുന്നു. “എന്നെ എന്റെ വിയോഗാനന്തരം ആരെങ്കിലും സന്ദർശിച്ചാൽ അവൻ എന്റെ ജീവിത കാലത്ത് എന്നെ സന്ദർശിച്ചവരെപ്പോലെയായി” എന്ന നബി صلى الله عليه وسلم യുടെ വചനം ശ്രദ്ധേയമാണ്.

അധികപേർക്കും ഹജ്ജ് യാത്രാമുഖേന ലഭ്യമാകുന്ന മഹാ സൌഭാഗ്യമാണ് മദീനാ സന്ദർശനം. ഹജ്ജ് കാലങ്ങളിലല്ലാതെയും നബി صلى الله عليه وسلم യെ സിയാറത്ത് ചെയ്യൽ സുന്നത്തുണ്ട്
തുടരും ..ഇൻശാ അല്ലാഹ്


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin- 123

3 comments:

  1. പരിശുദ്ധ മദീനാമുനവ്വറയെ പറ്റി ഏതാനുംഭാഗങ്ങളിലായി അല്പം ഇവിടെ ആരംഭിക്കുന്നു

    ReplyDelete
  2. പരിശുദ്ധ പ്രവാചകനഗരിയുടെ അതി മനോഹര ചിത്രങ്ങള്‍ ഇവിടെ കാണാം.
    http://www.flickr.com/photos/noushadali/

    ReplyDelete
  3. നൌഷാദ്,

    നന്ദി.. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails