Saturday, March 27, 2010

116 -പ്രവാചകന്മാർ

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രവാചകന്മാർക്കുണ്ടാവൽ അനിവാര്യമായ ഗുണങ്ങളും അറിയൽ നിർബന്ധമായ 25 പ്രവാചകരുടെ പേരുകളും.



أَرْسَـلَ أَنْبِـياَ ذَوِي فَطَانَــه === بالصِّـدْقِ وَالتَّـبْلِيغِ وَالأَمَانَة

പൂർണ്ണ ബുദ്ധിമാന്മാരുംരും സത്യസന്ധരും വിശ്വസ്തരും തങ്ങളുടെ ദൗത്യം ജനങ്ങളിലേക്ക്‌ എത്തിച്ചു കൊടുക്കുന്നവരുമായ പ്രവാചകരെ അല്ലാഹു നിയോഗിച്ചിരിക്കുന്നു.


وَجَـائِـزٌ فِي حَقِّهِمْ مِنْ عَرَضٍ === بِغَيْرِ نَقْصٍ كخَفِيفِ الْمَـرَضِ

പ്രവാചകന്മാരുടെ സ്ഥാനങ്ങൾക്ക്‌ ന്യൂനതവരാത്ത വിധത്തിലുള്ള അസ്വസ്ഥതകൾ അവരിലുണ്ടാവൽ അനുവദനീയമാണ്‌. ചെറിയ അസുഖങ്ങൾ പോലെ.

عِصْمَتُهُمْ كَسَائِرِ الْمَلائِكَــة ==== وَاجِبَـةٌ وَفَاضَـلُوا الْمَلائِكَة


മലക്കുകളെപ്പോലെ അവരും പാപസുരക്ഷിതരായിരിക്കുകയെന്നത്‌ നിർബന്ധമാണ്‌. അവർ മലാ‌ഇക്കമാരെക്കാളും ശ്രേഷ്ടരുമാണ്‌.


تَفْصِيلُ خَمْسَةٍ وَعِشْـرِينَ لَزِمْ ==== كُلَّ مُكَلَّـفٍ فَحَـقِّقْ وَاغْتَنِمْ


25 നബിമാരുടെ പേരുകളറിയൽ ഓരോ മുകല്ലഫിനും നിർബന്ധമാണ്‌. അവ നീ ഉറപ്പിച്ചുമനസ്സിലാക്കുകയും കരസ്ഥമാക്കുകയും ചെയ്യുക.



وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin- 116

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails