Thursday, February 18, 2010

302 -തിരുനബി(സ) വ്യക്തി വൈശിഷ്ട്യങ്ങൾ-ഭാഗം-03

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَنَا أَوَّلُ النَّاسِ يَشْفَعُ فِي الْجَنَّةِ. (رواه الإمام مسلم رحمه الله

മഹാനായ അനസ് رضي الله عنه വിൽ നിന്നും നിവേദനം : തിരുനബി صلى الله عليه وسلم പറഞ്ഞു. “ ഉന്നത പദവികൾക്ക് വേണ്ടി സ്വർഗ്ഗത്തിൽ വെച്ച് ആദ്യമായി ശുപാർശ ചെയ്യുന്നവൻ ഞാനാണ് (മുസ്‌ലിം )


സൃഷ്ടികളിൽ ശ്രേഷഠനായ മഹാത്മാവേ, ഭയാനകമായ സംഭവം നടക്കുന്ന നാളിൽ (മഹ്‌ശറിൽ) അങ്ങല്ലാതെ എനിക്കാരു തുണ !?

ശിക്ഷകളുമായി ജഗന്നിയന്താവു പ്രത്യക്ഷനാകും നാൽ, ദൈവ ദൂതന്റെ മഹനീയ പദവി കാരണമായി എന്റെ ഞെരുക്കം ഇല്ലാതാവും.

ഇഹവും പരവും അവിടുത്തെ ഔദാര്യം. ‘ഖലമി’നെയും ‘ലൌഹി’നെയും കുറിച്ച് അങ്ങേക്കറിവുണ്ട്.

മനസ്സേ, മഹാ പാപങ്ങളെയോർത്ത് നിരാശപ്പെടാതെ. ചെറിയ കുറ്റങ്ങളെപ്പോലെ വലിയ കുറ്റങ്ങളും പൊറുക്കപ്പെടും.

എന്റെ രക്ഷിതാവ് അനുഗ്രഹങ്ങൽ പങ്കുവെക്കുമ്പോൾ എന്റെ അനുസരണക്കേടിന്റെ തോതനുസരിച്ചുള്ള വീതം എനിക്കും ലഭിച്ചേക്കും.

റബ്ബേ എന്റെ പ്രത്യാശയെ നിരാകരിക്കരുതേ. എന്റെ വിചാരണയെ നിരാശയുളവാക്കുന്ന വിധത്തിൽ കലാശിപ്പിക്കരുതേ.

പടച്ചവനേ ,ഇരു ഭവനങ്ങളിലും നിന്റെ അടിമകളോടു ദാക്ഷിണ്യം കാണിക്കുക. ആപത്ത് വരുമ്പോൾ കൈവിട്ടു പോകുന്ന ക്ഷമായാണെന്റേത്.

നിന്റെ അനുഗ്രഹത്തിന്റെ മേഘങ്ങൾ സദാ നീ നബി صلى الله عليه وسلم യുടെ മേൽ ശക്തിയായും ഇടമുറിയാതെയും വർഷിച്ചുകൊണ്ടിരുന്നാലും.



.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-302

2 comments:

  1. പ്രവാചകനെ പിന്തുടരുന്നവരില് അല്ലാഹു നമ്മളെ ഉള്‍പ്പെടുത്തട്ടെ.....

    പക്ഷേ.....
    കവിത് നമ്മളെ വഴിതെററിക്കരുത്.....
    റസൂല് ഒരു മനുഷ്യനാണെന്നും ....

    യേശുവിന്‍റ് ജനം ചെയ്തത് നിങ്ങള്‍ ചെയ്യരുത് എന്നും റസൂല് പരഞിരിക്കുമ്ബൊള്‍ വിശേഷിച്ചും

    ReplyDelete
  2. ആമീൻ.

    വഴി തെറ്റിക്കുന്നത് ഉണ്ടെങ്കിൽ അറിയിക്കണം

    മുസ്ലിംങ്ങൾ ഈസാ നബി(അ)യെയും മുഹമ്മദ് നബി (സ)യെയും അല്ലാഹുവിന്റെ പ്രവാചകന്മാരായി മാത്രമേ കാണുന്നുള്ളൂ.

    മറിച്ചുള്ളത് കുപ്രചരണമോ അറിവില്ലായ്മയോ ആണെന്ന് മനസ്സിലാക്കുക

    നന്ദി അഭിപ്രായങ്ങൾക്ക്

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails