Monday, January 18, 2010

78 -തസ്‌ബീഹ്‌ നിസ്കാരം-ഭാഗം-1


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

തസ്‌ബിഹ്‌ നിസ്കാരത്തിന്റെ രൂപവും ശ്രേഷ്ടതയും

റസൂൽ (സ) അബ്ബാസ്‌ (റ) വിനോട്‌ പറഞ്ഞു. നിങ്ങൾക്ക്‌ ഞാൻ 10 കാര്യങ്ങൾ പറാഞ്ഞു തരട്ടെയോ അതിലേക്ക്‌ നിങ്ങളെ ഞാൻ പ്രേരിപ്പിക്കട്ടെയോ ? അവ ഞാൻ നിങ്ങൾക്ക്‌ നൽകട്ടെയോ ? അത്‌ കാരണം നിങ്ങളുടെ ചെറുതും വലുതും മനപ്പൂർവ്വം ചെയ്തതും ആദ്യം ചെയ്തതും അവസാനം ചെയ്തതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെടും ! അതെന്താണെന്നല്ലേ ! നിങ്ങൾ നാലു റൿഅത്ത്‌ നിസ്കരിക്കുക. ഓരോ റകഅത്തിലും ഫാത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാൽ അതെ നിറുത്തത്തിൽ തന്നെ 15 തവണ.

سُبْحٰانَ اللهِ وَالْحَمْدُ ِللهِ وَلاٰ إِلـٰهَ إِلاَّ اللهُ وَاللهُ أَكْبَرُ

എന്ന ദിൿർ ചൊല്ലുക

അനന്തരം റുകൂഇൽ പത്ത്‌ പ്രാവശ്യം ഇതേ ദിൿർ ചൊല്ലുക. ശേഷം റുകൂഇൽ നിന്നുയർന്ന് ഇഅ്ത്തിദാലിലും അതുപോലെ ആദ്യത്തെ സുജൂദിലും ഇടയിലെ ഇരുത്തത്തിലും വീണ്ടും രണ്ടാം സുജൂദിലും പിന്നീട്‌ രണ്ടാം സുജൂദിൽ നിന്നുയർന്ന ശേഷം ഇസ്തിറാഹത്തിന്റെ ഇരുത്തത്തിലും ഇതേ ദിൿർ പത്തു പ്രാവശ്യം വീതം ചൊല്ലുക. (ഇസ്ത്‌റാഹത്തിന്റെ ഇരുത്തമില്ലാത്ത റൿഅത്തിൽ അത്തഹിയ്യാത്തിന്റെ മുമ്പാണ്‌ ദിൿർ ചൊല്ലേണ്ടത്‌ )

ഒരു റൿഅത്തിൽ 75 തവണ . ഇപ്രകാരം ഓരോ റകഅത്തിലും 75 വീതം ചൊല്ലികൊണ്ട്‌ നാലു റക്‍അത്ത്‌ പൂർത്തിയാക്കുക. നിത്യേന ഒരു തവണ സാധ്യമെങ്കിൽ നിങ്ങൾ ഇത്‌ നിസ്കരിക്കണം. അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ വീതമോ അതിനും സാധ്യമല്ലെങ്കിൽ മാസത്തിലൊരിക്കലോ അല്ലെങ്കിൽ വർഷത്തിലൊരിക്കലോ നിസ്കരിക്കുക. ഇതിനൊന്നും സാധ്യമായില്ലെങ്കിൽ ആയുസിനിടയ്ക്ക്‌ ഒരിക്കലെങ്കിലും നിങ്ങളിത്‌ നിസ്കരിക്കണം.

( ഈ ഹദീസ്‌ അബൂദാവൂദ്‌, ഹാകിം എന്നിവർ നിവേദനം ചെയ്തതും ഇബ്‌നു ഖുസൈമ ശരി വെക്കുകയും ഹാഫിള്‌ ഇബ്‌നു ഹജർ ' ഹദീസ്‌ ഹസൻ ' എന്ന് അഭിപ്രായപ്പെട്ടതുമാണ്‌ )

റുകൂഇലും സുജൂദിലും മറ്റുമൊക്കെ സാധാരണ ചൊല്ലുന്ന ദിൿറുകൾക്ക്‌ പുറമെയാണ്‌ ഈ ദിൿർ ചൊല്ലേണ്ടത്‌. കൈ വിരലുകൾ കൊണ്ട്‌ എണ്ണം പിടിക്കാവുന്നതാണ്‌.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


തുടരും ..ഇൻശാ അല്ലാഹ്‌

Islamic bulletin-78

6 comments:

  1. എനിക്കൊരു പനി വരുന്നു.ഞാന്‍ ഡോക്ടറെ കാണാന്‍ പോകുന്നു. അങ്ങേര്‍ ചില ടെസ്ട്കള്‍ ചെയ്യാന്‍ പറയുന്നു, ഞാന്‍ ചെയ്യുന്നു, റിസല്‍ട് ഡോക്ടറെ കാണിക്കുന്നു, അദ്ദേഹം പറയുന്നു “ പേടിക്കണ്ട,ജലദോഷപ്പനിയാണു, ഈ മരുന്നു കഴിക്കൂ എന്നു പറഞ്ഞ് മെടിക്കല്‍ ഷോപ്പിലേക്കു കറിച്ചു തരുന്നു, ഞാന്‍ മരുന്നു മേടിച്ചു കഴിക്കുന്നു, ഡോക്റ്റര്‍ പറഞ്ഞതനുസരിച്ച് അന്‍ജു ദിവസം കഴിഞ്ഞു ചെല്ലുന്നു, ഡോക്റ്റ്ര് എന്നെ പരിശോധിക്കുന്നു, എന്നിട്ടു പറയുന്നു നിങ്ങളുടേ പനി മാറി. ഇതു നാട്ടു നടപ്പ്. ഇതു പൊലെ ഞാന്‍ പാപം ചെയ്തു,ദിക്ര്‍ ചൊല്ലുന്നു, പാപം തീരുന്നു എന്നല്ലെ പറയുന്നത്. പാപം തീര്‍ന്നു എന്ന് എങ്ങനെ അറിയാന്‍ കഴിയും?

    ReplyDelete
  2. സഹോദരൻ ഉണ്ണിയുടെ സംശയം പ്രസകതമാണ്. മറുപടി വളരെ ലളിതമാണ് ..

    താങ്കൾക്ക് പനി വന്നത് പോലെ, ഞാൻ സൃഷ്ടാവിന്റെ ആജ്ഞ ലംഘിക്കുന്നു. ഉദാ: കളവ് പറഞ്ഞു എന്ന് സങ്കല്പിക്കുക. ഇങ്ങിനെ ആജ്ഞ ലംഘിച്ചാൽ അല്ലാഹു നിർദ്ദേശിച്ച മരുന്നാണ് ‘പശ്ചാത്താപം’ . ഖുർ‌ആൻ പറയുന്നത് കാണുക

    “ വല്ല നീച കൃത്യവും ചെയ്തു പോയാൽ ,അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്ത് പോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പ് തേടുകയും ചെയ്യുന്നവർക്ക് വേണ്ടി (പാപങ്ങൾ പൊറുക്കുവാൻ അല്ലാഹു അല്ലാതെ ആരാണുള്ളത് ? ചെയ്തു പോയ (ദുഷ് ) പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ച് നിൽക്കാത്തവരുമാകുന്നു അവർ. (സൂറത്ത് ആലു ഇം‌റാൻ : 135 )

    പറയുക സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച് പോയ എന്റെ ദാസന്മാരെ, അല്ലാഹുവിന്റെ കാരുണ്യത്തെ പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തിർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും (സൂറത്ത് സുമർ : 53 )

    ഖുർ‌ആൻ സത്യമാണെന്ന് വിശ്വസിക്കുന്ന മുസ്ലിംങ്ങൾ അത് കൊണ്ട് തന്നെ പശ്ചാത്താപമാകുന്ന മരുന്ന് പ്രയോഗിച്ചാൽ ഒട്ടു മിക്ക പാപങ്ങളും പൊറുക്കപ്പെടുമെന്ന് വിശ്വസിക്കുന്നു.

    രോഗം മാറാൻ ഡോക്ടറും മരുന്നുമൊക്കെ കാരണങ്ങളാണ്. യഥാർത്ഥത്തിൽ ശമനം നൽകുന്നത് (ഇസ്ലാമിക വിശ്വാസ പ്രകാരം) അല്ലാഹു ആണ്. എന്നത് പോലെ പശ്ചാത്താപവും ഒരു കാരണമാണ് .പൊറുക്കുന്നവൻ അല്ലാഹുവാണ്.


    ( കുറെ പാപം ചെയ്യുക എന്നിട്ട് പശ്ചാത്തപിക്കാം ദിക്‌റ് ചൊല്ലി പൊറുക്കലിനായി ,എന്ന് ഈ വിവരണത്തിന് അർത്ഥം കാണരുത്. ചെയ്തു പോയ പാപങ്ങൾ ശരിയായി പശ്ചാത്തപിച്ചാൽ പൊറുക്കപ്പെടുമെന്ന കാരുണ്യമാണ് ഇവിടെ വിവരിക്കുന്നത് )

    ReplyDelete
  3. mukalil kodutha e mail id njaan ente google talkil add cheythittundu, dayavaayi invitation accept cheyyanam.

    thaankal eppazhaa saadarana online aavuka ennu koodi e mail vazhi ariyikkaamo

    kpsabith@gmail.com

    ReplyDelete
  4. سُبْحٰانَ اللهِ وَالْحَمْدُ ِللهِ وَلاٰ إِلـٰهَ إِلاَّ اللهُ وَاللهُ أَكْبَرُ


    wotz its meaning?

    ReplyDelete
  5. @ Sabith


    سبحان الله
    അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.
    الحمد لله
    സര്‍വ്വ സ്തുദിയും അല്ലഹുവിന്നാണ്
    ولا إله إلا الله
    അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹാനില്ല.
    الله أكبر
    ആല്ലാഹു ആണ് ഏറ്റവും വലിയവന്‍.

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails