Friday, September 11, 2009

179-റമളാൻ -17

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



വിശുദ്ധ റമളാൻ ഭാഗം 17



ദാന ധർമ്മങ്ങൾ


കാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അനേകം നബി വചനങ്ങൾ കാണാം . ചിലത്‌ താഴെ കുറിക്കാം.


عن ابن عمر رضي الله عنهما أن رسول اله صلى الله عليه وسلم قال المسلم أخو المسلم لا يظلمه ولا يسلمه من كان في حاجة أخيه كان الله في حاجته ومن فرج عن مسلم كربة فرج الله عنه بها كربة من كرب يوم القيامة ومن ستر مسلما ستره الله يوم القيامة.


(متفق عليه)



'മുസ്‌ലിം, മുസ്‌ലിമിന്റെ സഹോദരനാണ്‌, അവൻ തന്റെ സഹോദരനെ അക്രമിക്കുകയോ നിന്ദിക്കുകയോ അരുത്‌. വല്ലവനും തന്റെ സഹോദരന്റെ ആവശ്യം നിർവ്വഹിച്ച്‌ കൊടുത്താൽ അല്ലാഹു അവന്റെ ആവശ്യം പൂർത്തീകരിച്ച്‌ കൊടുക്കുന്നതാണ്‌. വല്ലവനും ഒരു മുസ്‌ലിമിനെ ഒരു പ്രയാസത്തിൽ നിന്നും രക്ഷപ്പെടുത്തിയാൽ അല്ലാഹു അവനെ അന്ത്യദിനത്തിലെ പ്രയാസത്തിൽ നിന്നും രക്ഷപ്പെടുത്തുന്നതാണ്‌. വല്ലവനും ഒരു മുസ്‌ലിമിന്റെ ന്യൂനത മറച്ച്‌ വെച്ചാൽ അല്ലാഹു അവന്റെ ന്യൂനത അന്ത്യദിനത്തിൽ മറച്ച്‌ വെക്കുന്നതാണ്‌. (ബുഖാരി, മുസ്‌ലിം )



عن عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم: الساعي على الأرملة والمسكين كالمجاهد في سبل الله


(متفق عليه).



'വിധവകൾക്കും അഗതികൾക്കും വേണ്ടി പ്രവർത്തിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെപോലെയാണ്‌ (ബുഖാരി, മുസ്‌ലിം )



عن أنس رضي الله عنه قال: قال رسول الله صلى الله عليه وسلم : صنائع المعروف إلى الناس تقي مصارع السوء والآفات والهلكات ، وأهل المعروف في الدنيا هم أهل المعروف في الآخرة. رواه الحاكم في المستدرك.



മനുഷ്യരിലേക്ക്‌ കാരുണ്യപ്രവർത്തനങ്ങൾ എത്തിച്ച്‌ കൊടുക്കുന്നവർ, നാശങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ദുരനുഭവങ്ങളിൽ നിന്നും സംരക്ഷിതരാകുന്നതാണ്‌. സൽ പ്രവർത്തനങ്ങളാൽ ഭൗതിക ലോകത്ത്‌ അറിയപ്പെട്ടവർ പാരത്രിക ലോകത്തും പ്രസിദ്ധരായിരിക്കും (ഹാകിം )



عن عبد الله بن عمر رضي الله عنهما أن رسول الله صلى الله عليه وسلم قال: إن لله عز وجل خلقا خلقهم لحوائج الناس يفزع الناس إليهم في حوائجهم. أولئك الآمنون غدا من عباب الله تعالى رواه الطبراني.



'നിശ്ചയം അല്ലാഹുവിന്‌ ചില സൃഷ്ടികളുണ്ട്‌. മനുഷ്യരുടെ അവശ്യനിർവ്വഹണങ്ങൾക്കായാണ്‌ അവരെ സൃഷ്ടിച്ചിരിക്കുന്നത്‌. ജനങ്ങൾ തങ്ങളുടെ ഉദ്ദേശ്യ പൂർത്തീകരണത്തിന്‌ അവരിലേക്ക്‌ ചെന്നണയും. അത്തരക്കാരാണ്‌ നാളെ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും നിർഭയർ ( ത്വബ്‌റാനി)




عن ابن عباس رضي الله عنهما عن النبي صلى الله عليه وسلم قال من مشى في حاجة أخيه كان خيرا له من اعتكاف عشر سنين



സഹോദരന്റെ അവശ്യനിർവ്വഹണത്തിന്‌ ഇറങ്ങിപ്പുറപ്പെട്ടവന്‌ പത്ത്‌ വർഷം ഇഅ്തികാഫിരിക്കുന്നതിനേക്കാൾ പുണ്യമുണ്ട്‌ ' (ഹാകിം, ത്വബ്‌റാനി )

പ്രവാചകർ (സ) ഒരു അവസരത്തിൽ സ്വഹാബികളെ അഭിമുഖീകരിച്ച്‌ കൊണ്ട്‌ ചോദിച്ചു. ' നിങ്ങളിലാരാണ്‌ സ്വന്തം സ്വത്തിനേക്കാൾ അനന്തിരവന്റെ സ്വത്തിനെ പ്രിയം വെക്കുന്നത്‌' ? ഇത്‌ കേട്ട സ്വഹാബികൾ പ്രതിവചിച്ചു. ' ഞങ്ങളാരും സ്വന്തം സ്വത്തിനേക്കാൾ അനന്തിരവന്റെ സ്വത്തിനെ ഇഷ്ടപ്പെടുന്നില്ല' തദവസരത്തിൽ റസൂൽ (സ) അറിയിച്ചു. ' നിങ്ങൾ നല്ല മാർഗത്തിൽ ചിലവഴിച്ചത്‌ നിങ്ങളുടെ സ്വത്തും , ചിലവഴിക്കാതെ സൂക്ഷിച്ച്‌ വെക്കുന്നത്‌ അനന്തിരവന്റെ സ്വത്തുമാണ്‌ " നല്ല വഴിയിൽ ചിലവഴിക്കുന്ന സമ്പത്ത്‌ മാത്രമേ മരണ ശേഷം തനിക്കുപകരിക്കുന്നതും തന്റെതായതുമായ സ്വത്ത്‌ എന്നും നാം ചിലവഴിക്കാതെ സംഭരിച്ചു വെക്കുന്നത്‌ മരണാനന്തരം തന്റെതല്ലാതാവുകയും അനന്തിരവന്മാരൂടെ അവകാശത്തിലേക്ക്‌ മാറുകയും ചെയ്യുന്നതാണെന്നാണീ ഹദീസ നമ്മെ പഠിപ്പിക്കുന്നത്‌




اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّةً عَلَيْنٰا


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin # 179

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails