Friday, September 11, 2009

177-റമളാൻ-15

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


വിശുദ്ധ റമളാൻ ഭാഗം 15


നോമ്പ്‌ തുറപ്പിക്കൽ


നോമ്പുള്ളവരെ നോമ്പ്‌ തുറപ്പിക്കൽ വളരെ മഹത്തായ സുന്നത്താണ്‌. ഒരിറക്ക്‌ വെള്ളമോ ഒരു കാരക്കയോ നൽകിയിട്ടെങ്കിലും നോമ്പ്‌ തുറപ്പിച്ച്‌ പുണ്യം നേടാനാണ്‌ പ്രവാചക നിർദ്ദേശം. ഒരു നോമ്പ്കാരനെ നോമ്പ്‌ തുറപ്പിച്ചാൽ അവന്റെ നോമ്പിന്റെ പ്രതിഫലം ഒട്ടും കുറയാതെ തുറപ്പിച്ചവനും ലഭിക്കുമെന്ന് ഇമാം തിർമുദി റിപ്പോർട്ട്‌ ചെയ്ത സഹീഹായ ഹദീസിൽ വന്നിരിക്കുന്നു. ഇത്‌ വിശുദ്ധ ഹറമിൽ വെച്ചാകുമ്പോൾ ഒരു ലക്ഷം പേരെ നോമ്പ്‌ തുറപ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്‌. സൂര്യാസ്തമയ സമയത്തെ പ്രഥമാഹാരം തന്നെ തന്റേതായെങ്കിലേ നോമ്പ്‌ തുറപ്പിച്ച മഹത്വം ലഭിക്കുകയുള്ളൂ. കഴിയുമെങ്കിൽ വൈകുന്നേര ഭക്ഷണവും അവർക്ക്‌ നൽകണം. അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കലാണ്‌ പുണ്യം. നോമ്പുള്ളവരെ മാത്രമേ നോമ്പ്‌ തുറക്ക്‌ ക്ഷണിക്കപ്പെടാവൂ.
കളവ്‌ പറയൽ, പരദൂഷണം , ഏഷണി തുടങ്ങിയ നോമ്പിന്റെ പ്രതിഫലം ഇല്ലാതാക്കുന്ന കാര്യങ്ങൾ ചെയ്ത്‌ കൊണ്ടിരിക്കുന്നവരെ നോമ്പ്‌ തുറപ്പിച്ചാലും പ്രതിഫലം ലഭിക്കുമെന്നാണ്‌ പ്രബലാഭിപ്രായം. അല്ലാഹുവിന്റെ കാരുണ്യത്തിനനുയോജ്യമതാണ്‌

നോമ്പിന്റെ ഫലം നശിപ്പിച്ചു കളയുന്ന കാര്യങ്ങൾ :

ചീത്ത പറയൽ, പരദൂഷണം, കളവ്‌ തുടങ്ങിയ നാവ്‌ കൊണ്ടുള്ള എല്ലാ കുറ്റ കൃത്യങ്ങളിൽ നിന്നും നോമ്പ്കാരൻ ഒഴിവായി നിൽക്കൽ ശക്തിയാർജ്ജിച്ച സുന്നത്താകുന്നു. നോമ്പിന്റെ പ്രതിഫലത്തെ അത്‌ ഇല്ലാതാക്കും. നോമ്പ്‌ നിഷ്ഫലമാകുമെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്‌. അത്തരക്കാരുടെ നോമ്പ്‌ അല്ലാഹുവിന്ന് ആവശ്യമില്ലെന്ന് ഇമാം ബുഖാരി റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കാണാം.



عن أبي هُريرةَ رضيَ اللهُ عنه قال: قال رسولُ اللهِ صلى الله عليه وسلّم: «مَن لم يَدَعْ قولَ الزُّورِ والعملَ بهِ فليسَ للهِ حاجةٌ في أن يَدَعَ طعامَهُ وشَرابَه (صحيح البخاري رقم 1882


പരദൂഷണം , ഏഷണി, വഞ്ചന,അസൂയ, അഹങ്കാരം, വ്യഭിചാരം തുടങ്ങിയവയിൽ നിന്ന് അവയവങ്ങളെ കാത്തു സൂക്ഷിക്കേ ണ്ടത്‌ ഓരോ വ്യക്തിയുടെയും കർത്തവ്യമാണ്‌. വിശിഷ്യാ റമളാന്റെ ദിന രാത്രങ്ങൾ പ്രസ്തുത നിയന്ത്രണത്തിനുള്ള പരിശീലന വേളയാക്കേണ്ടതുണ്ട്‌. ആയതിനാൽ റമളാനിന്റെ നാളുകളിൽ പ്രത്യേകിച്ചും അല്ലാത്ത അവസരങ്ങളിലും നാവിനെയും മറ്റ്‌ അവയവങ്ങളെയും നിയന്ത്രിക്കുന്നത്‌ നമ്മുടെ പാരത്രിക ഗുണത്തിനും ഒരു പരിധിവരെ ഐഹികമായ രക്ഷക്കും നല്ലതാണ്‌ " അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവർ ഒന്നുകിൽ നല്ലത്‌ പറയട്ടെ, അല്ലെങ്കിൽ മൗനമവലംബിക്കട്ടെ" എന്ന പ്രവാചകാധ്യാപനവും മൗനം വിദ്വാനു ഭൂഷണം എന്ന മഹത്‌ വചനവും പ്രത്യേകം ഓർമയുണ്ടാവട്ടെ



اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّةً عَلَيْنٰا

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



Islamic Bulletin # 177

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails