Saturday, September 5, 2009

175-റമളാൻ-13



بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



വിശുദ്ധ റമളാൻ ഭാഗം-13


ഖുർആൻ പാരായണം


സ്രഷ്ടാവായാ അല്ലാഹു മാനവരാശിയുടെ വിമോചനത്തിനും മാർഗ ദർശനത്തിനുമായി അവതരിപ്പിച്ച വിശുദ്ധ ഖുർആനിന്റെ വാർഷിക മഹോൽസവമാണല്ലോ റമളാൻ. അത്‌ കൊണ്ട്‌ തന്നെ വിശുദ്ധ റമളാനിൽ ഖുർആൻ പാരായണം ചെയ്യുന്നതിന്‌ പ്രത്യേക പുണ്യമുണ്ട്‌. തിന്മകൾ നിറഞ്ഞ നമ്മുടെ റേക്കോർഡ്‌ ബുക്ക്‌ നന്മകളാൽ നിറക്കപ്പെടാനും തിന്മകൾ മായ്ച്ച്‌ കളയാനും ഏറ്റവും മികച്ച ഇബാദത്താണ്‌ ഖുർആൻ പാരായണമെന്നു പറയേണ്ടതില്ലല്ലോ

ഖുർആൻ വിശ്വാസിക്ക്‌ മനശ്ശാന്തി നൽകുന്നു. ഹൃദയ രോഗങ്ങളിൽ നിന്നും ശാരീരിക രോഗങ്ങളിൽ നിന്നും അവനെ പരിരക്ഷിക്കുന്നു. എല്ലാ വിധ തിന്മകളിൽ നിന്നും അസാന്മാർഗികതകളിൽ നിന്നും അതവനെ തടയുന്നു. ജീവിതത്തിന്‌ ലക്ഷ്യവും മാർഗവും നൽകുന്നു. വിശുദ്ധിയും സംരക്ഷണവും നൽകുന്നു.

അൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ പിശാചിന്റെ ശല്യമുണ്ടാവുകയില്ല. സൂറത്തുൽ മുൽക്‌ പാരായണം ചെയ്യുന്നവന്‌ ഖബർ ശിക്ഷയിൽ നിന്നും രക്ഷനേടാനാവും. അൽ വാഖിഅ പാരായണം ചെയ്യുന്നവർ ദാരിദ്ര്യം ഭയപ്പെടേണ്ടതില്ല. തുടങ്ങീ ധാരാളം നബി വചനങ്ങൾ ഖുർആൻ പാരായണത്തിന്റെ ശ്രേഷ്ഠതകളെകുറിച്ച്‌ വന്നിട്ടുണ്ട്‌.

ഖുർആൻ ഓതുന്ന വിശ്വാസിയെ നല്ല മണവും രുചിയുമുള്ള മധുര നാരങ്ങയോടും ഓതാത്ത വിശ്വാസിയെ മണമില്ലാത്തതും എന്നാൽ മധുരമുള്ളതുമായ കാരക്കയോടുമാണ്‌ നബി (സ) ഉപമിച്ചിരിക്കുന്നത്‌. മാത്രമല്ല ഖുർആൻ പാരായണം ചെയ്യപ്പെടാത്ത വീടിനെ ഖബറിനോടുമാണവിടുന്ന് ഉപമിച്ചിരിക്കുന്നത്‌.

വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ്‌ റമളാൻ. ഖുർആൻ പാരായണം അധികരിപ്പിക്കൽ ഏറ്റവും പ്രസക്തമാകുന്ന അവസരമാണിത്‌. റമളാനിൽ കൂടുതൽ പാരായണം ചെയ്യപ്പെടേണ്ടതാണെങ്കിലും ഇതര മാസങ്ങളിലും അത്‌ ഏറെ പുണ്യകരമാണ്‌


اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّة عَلَيْنٰا



Islamic Bulletin # 175

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails