Saturday, September 5, 2009

174-റമളാൻ-12

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

വിശുദ്ധ റമളാൻ- ഭാഗം 12


കറാഹത്തുകൾ

ഉറക്ക്‌ കൊണ്ടോ മറ്റോ വായ പകർച്ചയായിട്ടില്ലെങ്കിൽ ഉച്ചക്ക്‌ ശേഷം മിസ്‌വാക്ക്‌ ചെയ്യുക, വല്ല വസ്തുക്കളും വായിലിട്ട്‌ ചവക്കുക,ഭക്ഷണത്തിന്റെയോ മറ്റോ രുചി നോക്കുക, പകൽ സുഗന്ധം പൂശുക, വെള്ളത്തിൽ മുങ്ങിക്കുളിക്കുക, അമിതമായി വായിൽ വെള്ളം കൊപ്ലിക്കുക, അമിതമായി മൂക്കിൽ വെള്ളം കയറ്റി ചീറ്റുക തുടങ്ങിയ കാര്യങ്ങൾ വർജ്ജിക്കൽ നല്ലതാണ്.

തറാവീഹ്

റമളാനിലെ പ്രത്യേക സുന്നത്ത്‌ നിസ്ക്കാരമാണ് തറാവീഹ്‌. ഇത്‌ ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്താണ്. ഒറ്റക്കും നിസ്ക്കരിക്കാവുന്നതാണ്. നബി(സ)യും സഹാബത്തും നിർവ്വഹിച്ചു വന്ന ഈ നിസ്ക്കാരം പത്ത്‌ സലാമോടെ ഈ രണ്ട്‌ റക്‌ അത്തായി ഇരുപത്‌ റക്‌അത്താണ്. സലാം വീട്ടുന്ന എല്ലാ ഇരുത്തത്തിലും തവറുകിന്റെ ഇരുത്തമാണ് സുന്നത്ത്‌ അഥവാ സാധാരണ അവസാനത്തെ അത്തഹിയ്യാത്തിൽ ഇരിക്കുന്ന രൂപം (ഇടത്‌ കാൽപാദം നാട്ടിവെച്ച്‌ വലതു കാൽ പാദം അതിന്റെ അടിയിലൂടെ പുറത്തേക്ക്‌ വെക്കുകയും ചന്തിയുടെ മേൽ ഇരിക്കുകയും ചെയ്യുക) തറാവീഹിൽ നിന്നുള്ള രണ്ട്‌ റക്‌അത്ത്‌ അല്ലാഹുവിനു വേണ്ടി ഞാൻ നിസ്ക്കരിക്കുന്നു എന്നാണ് നിയ്യത്ത്‌ തറാവീഹ്‌ നിസ്ക്കാരം സ്ത്രീകൾക്കും സുന്നത്താണ്. അവരവരുടെ വീട്ടിൽ ബന്ധപ്പെട്ടവർക്കൊപ്പമോ അയൽപക്ക സ്ത്രീകൾ ഒത്ത്‌ ചേർന്നോ ജമാഅത്തായും സാധിക്കാത്തവർക്ക്‌ ഒറ്റക്കും നിസ്ക്കരിക്കാവുന്നതാണ്.

എല്ലാകാലത്തുമുള്ള വിത്‌ർ നിസ്ക്കാരം റമളാനിൽ വിശേഷപ്പെട്ട സുന്നത്താണ്. ചുരുങ്ങിയത്‌ മൂന്ന് റക്‌അത്ത്‌ എങ്കിലും നിർവഹിക്കലാണ് നല്ലത്‌ അതിനു കഴിയില്ലെങ്കിൽ ഒരു റക്‌അത്തെങ്കിലും നിസ്ക്കരിക്കണം കൂടിയാൽ പതിനൊന്ന് റക്‌അത്താണ്. അപ്പോൾ 11,9,7.5,3,1,എന്നിങ്ങനെ ഒറ്റയായിട്ടാണ് ഈ നിസ്ക്കാരം നിർവ്വഹിക്കേണ്ടത്‌.റമളാനിലെ വിത്‌റിനു മൂന്ന് പ്രത്യേകതകളുണ്ട്‌ ജമാഅത്ത്‌സുന്നത്താണ് ,ഉറക്കെ ഓതലും സുന്നത്താണ് അവസാനത്തെ പകുതിയിലെ അവസാനത്തെ റക്‌ അത്തിൽ ഖുനൂത്ത്‌ ഓതലും സുന്നത്താണ്. രണ്ട്‌ റക്‌ അത്ത്‌ വീതം നിസ്ക്കരിച്ച്‌ അവസാനം ഒരു റക്‌അത്തു കൊണ്ട്‌ അവസാനിപ്പിക്കലാണ് ഇതിന്റെ രൂപം. വിത്‌റിൽ നിന്നുള്ള രണ്ട്‌/ഒരു റക്‌അത്ത്‌ അല്ലാഹുവിനു വേണ്ടി ഞാൻ നിസ്ക്കരിക്കുന്നു എന്നാണ് നിയ്യത്ത്‌

Islamic Bulletin # 174

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails