Thursday, September 3, 2009

ബുള്ളറ്റിൻ-167-റമളാൻ-5

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

വിശുദ്ധ റമളാൻ -ഭാഗം 5


ഏകദേശം 130 കി മീ ദൂരത്തേക്ക്‌(82 കി മീ ഉണ്ടായാലും മതി എന്ന് അഭിപ്രായമുണ്ട്‌)ഹലാലായ യാത്ര നടത്തുന്ന ആർക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്. പക്ഷെ ഇവിടെയും നോമ്പ്‌ തുടരുന്നതാണ് നല്ലത്‌ ഭ്രാന്തനു നോമ്പ്‌ നിർബന്ധമില്ല ദിവസം മുഴുവൻ മസ്തായവന്റെയും ബോധക്കേടായവന്റെയും നോമ്പ്‌ സാധുവാകുന്നതല്ല. പകലിൽ ഏതെങ്കിലും ഒരു നിമിഷം ബോധം തെളിഞ്ഞാൽ നോമ്പ്‌ സാധുവാകും.

ആർത്തവ പ്രസവ രക്തമുള്ള സമയത്ത്‌ നോമ്പ്‌ നിർബന്ധമില്ല നോൽക്കൽ ഹറാമാണ്. രക്തം പുറപ്പെട്ടത്‌ നോമ്പുള്ളപ്പോഴാണെങ്കിൽ ആ നോമ്പ്‌ ബാത്വിലാകും പ്രഭാതത്തിനു മുമ്പ്‌ രക്തസ്രാവം നിന്നാൽ ഉടനെ നോമ്പ്‌ അനുഷ്ടിക്കണം. കുളി പ്രഭാതശേഷമായാലും മതി. രാത്രി സംയോഗത്തിലേർപ്പെട്ട്‌ പ്രഭാതം വരെ കുളിക്കാതിരിക്കുന്നത്‌ നോമ്പിനു തടസ്സമല്ല. സുബ്‌ഹി നിസ്ക്കാരത്തിനു ഏതായാലും കുളി നിർബന്ധമാണല്ലോ! കുട്ടിക്ക്‌ നോമ്പ്‌ നിർബന്ധമില്ലെങ്കിലും ഏഴ്‌ വയസ്സായായാൽ നോൽക്കാൻ കഴിയുമെങ്കിൽ നോമ്പ്‌ എടുക്കാൻ കൽപ്പിക്കൽ രക്ഷിതാക്കൾക്ക്‌ കടമയാണ്. പത്ത്‌ വയസ്സായിട്ടും നോൽക്കുന്നില്ലെങ്കിൽ അടിക്കുകയും വേണം ചെറുപ്പത്തിൽ തന്നെ കാൽ നോമ്പ്‌, അര നോമ്പ്‌ ഇങ്ങനെ എടുത്ത്‌ ശീലിപ്പിക്കണം പ്രായപൂർത്തിയാവുമ്പോൾ അത്‌ ചെയ്യാൻ പ്രചോദനമാവും വിധം നേരത്തെ തന്നെ പരിശീലിപ്പിക്കലാണിതു കൊണ്ടുള്ള ഉദ്ദേശ്യം മറിച്ച്‌ ശിക്ഷാനടപടിയല്ല അത്‌ കൊണ്ട്‌ തന്നെ പ്രായ പൂർത്തിയാവുന്നതിന്റെ മുമ്പ്‌ നോമ്പ്‌ ഉപേക്ഷിച്ചതിന്റെ പേരിൽ കുട്ടി കുറ്റക്കാരനാവുന്നതല്ല ശാസിക്കാത്തതിന്റെ പേരിൽ രക്ഷിതാവാണ് ശിക്ഷക്കർഹനാവുന്നത്‌ അപ്പോൾ കുട്ടിക്ക്‌ നിർബന്ധമില്ലെങ്കിലും രക്ഷിതാവിനു കൽപ്പിക്കൽ നിർബന്ധമാണെന്ന് മനസിലായല്ലോ

നോമ്പെടുക്കാൻ കഴിയാത്ത വാർദ്ധക്യം,സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നിവയുള്ളവർക്ക്‌ നോമ്പ്‌ നിർബന്ധമില്ല അവർ ഓരോ നോമ്പിനും പകരം ഒരു മുദ്ദ്‌ വീതം (650 ഗ്രാം.800മി.ലി)ഭക്ഷ്യധാന്യം ദരിദ്രർക്ക്‌ നൽകേണ്ടതാണ് ഇവർ ഓരോദിവസവും അന്നത്തെ മുദ്ദ്‌ നൽകലാണുത്തമം ഗർഭിണിക്കും മുലയൂട്ടുന്നവർക്കും സ്വന്തം ശരീരത്തിനോ കുട്ടിക്കോ രണ്ടിനും കൂടിയോ അസഹ്യമായ ബുദ്ധിമുട്ടുണ്ടാകുമെന്ന് ബോദ്ധ്യപ്പെട്ടാൽ നോമ്പ്‌ ഉപേക്ഷിക്കാം പിന്നീട്‌ ഖളാ അ വീട്ടണം.കുട്ടിയുടെ കാര്യം പരിഗണിച്ച്‌ മാത്രമാൺ നോമ്പ്‌ ഉപേക്ഷിച്ചതെങ്കിൽ ഖളാഅ് വീട്ടുന്നതിനു പുറമെ ഓരോ നോമ്പിനും ഓരോ മുദ്ദും നൽകണം


Islamic Bulletin # 167

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails