Sunday, June 28, 2009

ബുള്ളറ്റിൻ-41- ജംഉം ഖസ്വ്‌റും (3)

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ജംഉം ഖസ്വ്‌റും (3)

മുന്തിച്ച് ജംഅ് ആക്കാനുള്ള നിബന്ധനകൾ (തുടർച്ച)

ഒന്ന് മുതൽ നാലു വരെ കഴിഞ്ഞ ബുള്ളറ്റിനിൽ വിവരിച്ചത് വായിക്കുക

5) ഒന്നാം നിസ്കാരം സാധുവായിട്ടുണ്ടെന്ന് അയാ‍ൾക്ക് ധാരണയുണ്ടാകുക. ആദ്യത്തെ നിസ്കാരം കഴിഞ്ഞപ്പോൾ തന്നെ അത് ശരിയായിട്ടില്ലെന്ന് അയാൾക്ക് ബോധ്യപ്പെട്ടാൽ അത് മടക്കി നിസ്കരിക്കണം. അതിനു ശേഷമേ രണ്ടാമത്തേത് നിർവഹിക്കാനാവൂ. രണ്ട് നിസ്കാരവും കഴിഞ്ഞതിനു ശേഷമാണ് ഒന്നാം നിസ്കാരം ബാത്വിലായിരുന്നുവെന്ന് ബോധ്യപ്പെട്ടതെങ്കിൽ രണ്ടും മടക്കി നിർവഹിക്കണം മടക്കി നിസ്കരിക്കലും ജംഅ് ആക്കിത്തന്നെ നിർവഹിക്കാം.

പിന്തിച്ച് ജംഅ് ആക്കുന്നതിന്റെ നിബന്ധനകൾ :

1) ആദ്യ നിസ്കാരത്തിന്റെ സമയത്ത് ഈ നിസ്കാരത്തെ അടുത്ത നിസ്കാരത്തിന്റെ കൂടെ ജംഅ് ആക്കി നിസ്കരിക്കാൻ പിന്തിക്കുന്നു. എന്ന് കരുതുക

2) യാത്ര അവസാനിക്കുന്നതിനു മുമ്പ് രണ്ടാമത്തെ നിസ്കാരം നിർവഹിക്കുക

സുന്നത്തുകൾ

പിന്തിച്ച് ജംഅ് ആക്കുമ്പോൾ തർത്തീ‍ബ് സുന്നത്തുണ്ട്. അഥവാ, ഒന്നാം നിസ്കാരം നിർവഹിച്ചതിനു ശേഷം രണ്ടാം നിസ്കാരം നിർവഹിക്കുക. അതിനു വിരുദ്ധം ചെയ്താലും നിസ്കാരം സാധുവാകും.

ഒന്ന് കഴിഞ്ഞയുടനെ മറ്റേത് നിർവഹിക്കലും സുന്നത്താണ്. ( ദീർഘമായ ഇടവേളയുണ്ടായാലും നിസ്കാരം സാധുവാകും ) ജംഅ് ആക്കുന്നു എന്ന് ഒന്നാം നിസ്കാരത്തിൽ കരുതലും സുന്നത്തുണ്ട്.

ഖസ്വ്‌റാക്കി നിസ്കരിക്കുന്നതിന്റെ നിബന്ധനകൾ :

1) യാത്രയുടെ ദൂരം 132 കി.മീ. ഉണ്ടായിരിക്കുക.
2 ) യാത്ര ഹലാലായിരിക്കുക
3) പൂർത്തിയായി നിസ്കരിക്കുന്നവനോട് തുടരാതിരിക്കുക (ഖസ്വ്‌റാക്കി നിസ്കരിക്കുന്നവനോട് പൂർത്തിയാക്കി നിസ്കരിക്കുന്നവന് തുടരാവുന്നതാണ് , ഇമാം സലാം വീ‍ട്ടിയതിനു ശേഷം ബാക്കിയുള്ളത് പൂർത്തിയാക്കിയാൽ മതി)
4) നിയ്യത്തിൽ ഖസ്വ്‌റാക്കലിനെ കരുതുക.
5) നിസ്കാരം കഴിയുന്നത് വരെ യാത്ര അവസാനിക്കാതിരിക്കുക

നിയ്യത്ത് :

മുന്തിച്ച് ജംഅ് ആക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത്
:
ഉദാ :- അസ്‌ർ എന്ന ഫർള് നിസ്കാരത്തെ ളുഹ്‌റിലേക്ക് മുന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റായിട്ട് അല്ലാഹുവിനു വേണ്ടി ഞാൻ നിസ്കരിക്കുന്നു. ജമാ അത്താണെങ്കിൽ ‘ഇമാമിനോട് കൂടെ‘ എന്നും ചേർക്കുക.

പിന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത്
:
ഉദാ: - ളുഹർ എന്ന ഫർള് നിസ്കാരത്തെ അസറിനോട് കൂടെ പിന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി അല്ലാഹുവിന് വേണ്ടി ഞാൻ നിസ്കരിക്കുന്നു ( ജമാഅത്തായിട്ടാണെങ്കിൽ ‘ ഇമാമിനോട് കൂടെ’ എന്നും കൂടെ ചേർക്കുക )


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Islamic Bulletin # 41

3 comments:

  1. പ്രിയ സുഹ്ര്തെ...
    താങ്ങള്‍ കൊടുത്ത നിയ്യത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട്...
    "പിന്തിച്ച് ജംഅ് ആക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത് :" എന്നതിന്റെ അടിയില്‍ കൊടുത്തത് മുന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത് ആണ്... ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു.. ഞാന്‍ പറഞ്ഞതില്‍ തെട്ടുന്ടെങ്ങില്‍ തിരുത്തുക, ക്ഷമിക്കുക..

    ReplyDelete
  2. Afsal

    തിരുത്തിയിട്ടുണ്ട്. വളരെ നന്ദി

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails