Saturday, June 13, 2009

ബുള്ളറ്റിൻ-29- സഹ് വിന്റെ (മറവിയുടെ )സുജൂദ്

بِسْمِ اللّهِ الرَّحْمـَنِ الرَّحِيم


ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


സഹ് വിന്റെ ( മറവിയുടെ) സുജൂദ്


നിസ്കാരത്തിൽ വന്നുപോകുന്ന ചില പ്രത്യേക പിഴവുകളുടെ പരിഹാരമായി സലാം വീട്ടുന്നതിനു തൊട്ട് മുമ്പ് സുന്നത്തുള്ള രണ്ട് സുജൂദുകൾക്കാണ് ‘സഹ്‌വിന്റെ സുജൂദ്’ എന്ന് പറയുന്നത്.

മയ്യിത്ത് നിസ്കാരമൊഴികെയുള്ള ഫർളും സുന്നത്തുമാ‍യ നിസ്കാരങ്ങളിൽ വരുന്ന പിഴവുകൾക്ക് ഈ സുജൂദ് സുന്നത്താണ്. സാധാരണ നിസ്കാരത്തിന്റെ സുജൂദുകളിൽ നിർബന്ധമായ അടങ്ങിത്താമസം, സുജൂദിന്റെ ഭാഗങ്ങളായ നെറ്റിത്തടം, രണ്ട് മുൻ കൈകളുടെയും പള്ളഭാഗം, രണ്ട് കാൽ മുട്ടുകൾ, കാർ വിരലുകളുടെ വെള്ളഭാഗം (അടിഭാഗം), എന്നിവ നിലത്ത് ഊന്നിവെക്കൽ , രണ്ട് സൂജൂദുകൾക്കിടയിൽ ഇരിക്കൽ തുടങ്ങിയവ ഈ സുജൂദിനും നിർബന്ധമാണ്. കൂ‍ടാതെ ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും സുജൂദിലേക്ക് പോകുമ്പോൾ പിഴവിനു വേണ്ടി സുജൂദ് ചെയ്യുന്നുവെന്ന കരുതലുണ്ടാവലും നിർബന്ധമാകും. മ അ്മൂന് ഇമാമിനെ തുടരൽ നിർബന്ധമാണെന്നത് കൊണ്ട് നിയ്യത്ത് വേണ്ട.

സാധാരണ നിസ്കാരത്തിന്റെ സുജൂദുകളിൽ സുന്നത്തായ കാര്യങ്ങൾ ( ദിക്ർ പോലുള്ളവ ) ഇവിടെയും സുന്നത്താണ്.

സഹ് വിന്റെ സുജൂദിലും സാധാരണ സുജൂദിലെ ദിക്‌ർ തന്നെയാണ് ശ്രേഷ്ഠം.

കൂടാതെ سُبْحٰانَ مَنْ لاٰ يَنَامُ وَلاٰ يَسْهُو എന്ന ദിക് റും ചൊല്ലുക.

അർത്ഥം :

‘ ഉറങ്ങുകയോ മറക്കുകയോ ചെയ്യാത്ത നാഥന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.’

സഹ് വിന്റെ സുജൂദിനുള്ള കാരണങ്ങൾ ആറെണ്ണമാണ്.

അത് ബുള്ളറ്റിൻ 30 ൽ (ഇൻശാ അല്ലാഹ് )

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


Islamic Bulletin # 29 : PDF file ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാവുന്നതാണ്

1 comment:

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails