Tuesday, June 9, 2009

ബുള്ളറ്റിൻ-25-സത്യവും പ്രായശ്ചിത്തവും


بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



സത്യവും പ്രായശ്ചിത്തവും


അല്ലാഹുവിന്റെ പേരു കൊണ്ടോ വിശേഷണം കൊണ്ടോ സത്യം ചെയ്യൽ സാധൂകരിക്കപ്പെടും ( ഉദാ: അല്ലാഹു തന്നെ സത്യം, അല്ലെങ്കിൽ അവന്റെ വിധിവചനം തന്നെ സത്യം എന്നിങ്ങനെ ) ഇങ്ങിനെ സത്യം ചെയ്യുന്നതിന്റെ വിധി കറാഹത്ത്.

മറ്റൊന്നുകൊണ്ടും സത്യം അനുവദനീയമല്ല. പരിശുദ്ധ കഅ്ബയെ കൊണ്ടുപോലും സത്യം ചെയ്യാൻ പാടില്ല.


ഇങ്ങിനെ അല്ലാഹു അല്ലത്ത വസ്തൂക്കളെകൊണ്ട് സത്യം ചെയ്യപ്പെടുമ്പോൾ ആ വസ്തുവിന് അല്ലാഹുവെപ്പോലെ മഹത്വം കല്‌പിച്ച് കൊണ്ടാ‍ണെങ്കിൽ മതത്തിൽ നിന്ന് പുറത്ത് പോകുന്നതാണ്.


ദേശ്യം കൊണ്ടോ മറ്റോ സത്യത്തിന്റെ വാക്ക് അറിയാതെ വന്നാൽ കുഴപ്പമില്ല.


ഒരാൾ ,നിർബന്ധ കാര്യമുപേക്ഷിക്കാനോ നിഷിദ്ധകാര്യം പ്രവർത്തിക്കാനോ സത്യം ചെയ്താൽ അവൻ കുറ്റക്കാരനാകുന്നതോടൊപ്പം അതിൽ നിന്ന് പിന്തിരിയലും കഫ്ഫാറത്ത് നൽകലും നിർബന്ധമാവുകയും ചെയ്യൂം



( അല്ലാഹുവിനോട് സത്യം ചെയ്യാൻ അവന്റെ പരിശുദ്ധ ഹറമുകൾ, പള്ളികൾ, മഹാന്മാരുടെ മഖാമുകൾ, എന്നിവ ഉപയോഗിക്കാറുണ്ട്. നമ്മുടെ നാട്ടിൽ സത്യം ചെയ്യുന്നതിൽ പ്രസിദ്ധമായ പള്ളിയാണ് കൊടിഞ്ഞിപ്പള്ളി. മഹാനായ മമ്പുറം തങ്ങൾ തറക്കല്ലിടുകയും മഹാനവർകളുടെ മേൽനോട്ടത്തിൽ പണികഴിപ്പിക്കുകയും ചെയ്ത പള്ളിയാണത്. അത് കൊണ്ട് അക്കാലം മുതൽ മുസ്ലിംകളും അല്ലാത്തവരും സത്യം ചെയ്യാൻ വരുന്ന പള്ളിയായി ഇതറിയപ്പെട്ടു. അധിക വെള്ളിയാഴ്ചകളിലും അവിടെ സത്യം ചെയ്യൽ നടക്കാറുണ്ട്. ഈ ബുളളറ്റിൻ എഴുതിയ ആളും ഒരിക്കൽ അത്തരം ഒരു സത്യം ചെയ്യൽ നടക്കുന്ന സമയത്ത് പള്ളിയിൽ ഉണ്ടായിരുന്നു. അവിടെ നടക്കുന്ന സത്യം മമ്പുറം തങ്ങളെ വിളിച്ചല്ല. മറിച്ച് ‘ അല്ലാഹുവാണ് സത്യം’ എന്നാണ് പറയുന്നത്. തെറ്റായ കാര്യത്തിനു സത്യം ചെയ്യുമ്പോൾ ഭയമുണ്ടാവാനാണ് ഇങ്ങിനെ ചെയ്യുന്നത്. പലരും ഹറാമായ കാര്യത്തിന് സത്യം ചെയ്യുന്നതിൽ നിന്ന് പിന്തിരിയാൻ ഇത്തരം സ്ഥലങ്ങളിൽ വെച്ച് സത്യം ചെയ്യുന്നത് കാ‍രണമാവാറുണ്ട്.

പ്രായശ്ചിത്തം

ന്യൂനതയില്ലാത്ത ഒരു സത്യവിശ്വാസിയായ അടിമയെ മോചിപ്പിക്കുക. അല്ലെങ്കിൽ ഒരു മുദ്ദ് ( 800 മി.ലി / 600 ഗ്രാം ) വീതം പത്ത് പാവങ്ങൾക്ക് ഭക്ഷണം നൽകുക. അല്ലെങ്കിൽ പത്ത് പാവങ്ങൾക്ക് വസ്ത്രം ദാനം ചെയ്യുക. ഇവയിൽ ഏതെങ്കിലും ചെയ്താൽ മതി. ഇതിനൊന്നും സാധിച്ചില്ലെങ്കിൽ നോമ്പ് അനുഷ്ഠിക്കണം.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله



Islamic Bulletin # 25, PDF ഫയൽ ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്

3 comments:

  1. സത്യം ചെയ്യലും പ്രായശ്ചിത്തവും

    ബുള്ളറ്റിൻ 25 വായിക്കുക

    ReplyDelete
  2. good allah will be give tis owner appreciate benifit all most all basic we can study frome this mater
    thanku
    jazakamullahu kairaa

    ReplyDelete
  3. Dear brother Mikhdad

    thanks for your comment and support. convey to your friends about the blog

    visit www.vazhikaatti.com too

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails