Monday, June 15, 2009

ബുള്ളറ്റിൻ-31-മറവിയുടെ സുജൂദിനുള്ള കാരണങ്ങൾ (2)



بِسْمِ اللّهِ الرَّحْمـَنِ الرَّحِيم


ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

മറവിയുടെ സുജൂദിനുള്ള കാരണങ്ങൾ (ഭാഗം -2)

സഹ്‌വിന്റെ സുജൂദിനുള്ള കാരണങ്ങൾ ആറ്‌ (1 മുതൽ 3 വരെ കാരണങ്ങൾ ബുള്ളറ്റിൻ 30 ൽ വിവരിച്ചത്‌ വായിക്കുക )

4) മനപ്പൂർവ്വം ചെയ്താൽ നിസ്കാരം ബാത്വിലാകുന്ന കാര്യം മറന്ന് കൊണ്ട്‌ ചെയ്യുക . ഉദാ: കുറഞ്ഞ സംസാരം ഇഅ്തിദാല്‌ പോലെയുള്ള ഹ്രസ്വ ഫർസുകളെ, അവയിൽ ചൊല്ലേണ്ട ദിക്‌റുകൾക്കാവശ്യമായ സമയത്തേക്കാൾ ദീർഘിപ്പിക്കുക. ഇവയെല്ലാം മനപ്പൂർവ്വം ചെയ്താൽ നിസ്കാരം ബാത്വിലാകും അത്തരം കാര്യങ്ങൾ മറന്ന് ചെയ്താൽ സഹ്‌ വിന്റെ സുജൂദ്‌ ചെയ്താൽ മതി.

5) വർദ്ധിച്ചതാകാനുള്ള സാധ്യതയോട്‌ കൂടി നിസ്കരിച്ചതിനെക്കുറിച്ച്‌ സംശയമുണ്ടാവുക. ഉദാ: അസർ നിസ്കാരം, നാലാം റക്‌അത്താണോ അതോ മൂന്നാം റക്‌അത്താണോ നിസ്കരിച്ചത്‌ എന്ന് സംശയിക്കുക. ഇങ്ങിനെ സംശയിക്കുമ്പോൾ നിസ്കരിച്ചത്‌ മൂന്നാണെന്ന് കരുതി ഒരു റക്‌അത്ത്‌ കൂടി നിസ്കരിക്കുകയാണ്‌ വേണ്ടത്‌. അത്‌ അഞ്ചാമത്താതാവാനും സാധ്യതയുള്ളതിനാൽ മറവിയുടെ സുജൂദ്‌ ചെയ്യണം

6) മേൽ വിവരിച്ച കാരണങ്ങളിൽ ഒന്ന് ഇമാമിൽ നിന്നുണ്ടായാൽ മഅ്മൂം സുജൂദ്‌ ചെയ്യണം. അതുണ്ടായത്‌ ഇമാമിനോട്‌ തുടരുന്നതിന്‌ മുമ്പാണെങ്കിലും, ഇമാം സുജൂദ്‌ ചെയ്തില്ലെങ്കിലും മഅ്മൂം സുജൂദ്‌ ചെയ്യണം. ഇമാം സുജൂദ്‌ ചെയ്താൽ അതിന്റെ കാരണം അറിയില്ലെങ്കിലും മഅ്മൂം സുജൂദ്‌ ചെയ്യണം. ഇല്ലെങ്കിൽ മഅ്മൂമിന്റെ നിസ്കാരം അസാധുവാകും. വൈകിതുടർന്നയാൾ തന്റെ ഇമാമിനോടു കൂടെ സുജൂദ്‌ ചെയ്താലും തന്റെ നിസ്കാരത്തിനൊടുവിൽ സുജൂദ്‌ മടക്കണം.
സുജൂദിന്റെ ഏതെങ്കിലും കാരണം മഅ്മൂമിൽ നിന്ന് അയാൾ മഅ്മൂമായിരിക്കെ ഉണ്ടായാൽ അയാൾ സുജൂദ്‌ ചെയ്യരുത്‌.

ഒന്നിലധികം കാരണങ്ങളുണ്ടായാലും രണ്ട്‌ സുജൂദുകൾ മാത്രം മതി. സുജൂദ്‌ ചെയ്യാതെ ബോധപൂർവ്വം സലാം വീട്ടിയാൽ സുജൂദിനുള്ള അവസരം പൂർണ്ണമായി നഷ്ടപ്പെടും. മറന്ന് കൊണ്ടാണ്‌ സലാം വീട്ടിയതെങ്കിൽ പെട്ടെന്ന് (നിസ്കാരം ബാത്വിലാകുന്ന കാര്യങ്ങൾ ചെയ്യുന്നതിന്‌ മുമ്പായി ) നിസ്കാരത്തിലേക്ക്‌ മടങ്ങി സുജൂദ്‌ ചെയ്യാവുന്നതാണ്‌. ശേഷം വീണ്ടും സലാം വീട്ടണം

آخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله


Islamic Bulletin # 31, PDF ഫയൽ ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാവുന്നതാണ്

1 comment:

  1. bulletin -31

    മറവിയുടെ സുജൂദിന്റെ കാരണങ്ങൾ ഭാഗം-2

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails