Thursday, May 28, 2009

16-മുസ്‌ലിമിന്റെ ബാധ്യതകൾ

بِسْمِ اللّهِ الرَّحْمـَنِ الرَّحِيم


ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



മുസ്‌ലിമിന്റെ ബാധ്യതകൾ



മുസ്‌ലിംകൾ പരസ്‌പരം അനുവർത്തിക്കേണ്ട ചില മര്യാദകൾ:

തമ്മിൽ കണ്ടാൽ സലാം ചൊല്ലുക, ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക, തുമ്മിയ ശേഷം (തുമ്മിയ വ്യക്തി ) الحمد لله അൽഹംദുലില്ലാഹ് എന്നു പറഞ്ഞാൽ (അത് കേട്ടയാൾ )

يرحمك الله യർഹമുകല്ലാഹ് എന്നു പറയുക, രോഗിയായാൽ സന്ദർശിക്കുക മരിച്ചാൽ ജനാസയിൽ പങ്കെടുക്കുക, ഉപദേശമാവശ്യപ്പെട്ടാൽ ഉപദേശിക്കുക, അഭാവത്തിലും നന്മ പറയുക, തനിക്കിഷ്ടമുള്ളത് മറ്റുള്ളവർക്കും ഉണ്ടാവാൻ ഇഷ്ടപ്പെടുക, താൻ വെറുക്കുന്നത് തന്റെ സഹോദരനുണ്ടാകുന്നതും വെറുക്കുക, വാക്ക്, പ്രവൃത്തി തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടിക്കാതിരിക്കുക, വിനയത്തോടെ പെരുമാറുക, ഏഷണി പരദൂഷണം പറയാതിരിക്കുക, മൂന്ന് ദിവസത്തിലധികം പിണങ്ങി നിൽക്കാതിരിക്കുക, അനുവാദമില്ലാതെ അന്യന്റെ വീട്ടിലേക്ക് കയറാതിരിക്കുക, വൃദ്ധരെ ബഹുമാനിക്കുകയും കുട്ടികളോട് കരുണ കാണിക്കുകയും ചെയ്യുക, എല്ലാവരോടും മുഖ പ്രസന്നതയോടെയും സന്തോഷത്തോടെയും പെരുമാറുക, വാഗ്‌ദാനം പാലിക്കുക, നീതി പുലർത്തുക, പിണങ്ങി നിൽക്കുന്നവർക്കിടയിൽ മസ്‌ലഹത്തുണ്ടാക്കുക, മുസ്‌ലിംകളുടെ ന്യൂനതകളും പോരായ്മകളും പറഞ്ഞു പ്രചരിപ്പിക്കാതിരിക്കുക, തെറ്റിദ്ധാരണകളുണ്ടാക്കുന്ന പ്രവൃത്തികളിൽ പങ്കാളിയാവാതിരിക്കുക, ആവശ്യ നിർവഹണത്തിനു പറ്റുമെങ്കിൽ ശുപാർശ ചെയ്യുക, പരസ്‌പരം ഹസ്തദാനം ചെയ്യുക, ധനികരോടും ദരിദ്രരോടും ഒരു പൊലെ പെരുമാറുക, പ്രായം ചെന്നവരെയും നേതാക്കന്മാരെയും പണ്ഡിതന്മാരെയും ആദരിച്ച് (ഇരിപ്പിടത്തിൽ നിന്ന് ) എഴുന്നേറ്റ് നിൽക്കുക എന്നിവയെല്ലാം പരസ്‌പരം പാലിക്കേണ്ട മര്യാദകളിൽ ചിലതാണ്.




وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله



Islamic Bulletin # 16

5 comments:

  1. പരസ്പരമുള്ള ബാധ്യതകൾ
    ബുള്ളറ്റിൻ 16

    ReplyDelete
  2. സദുദ്യമം അല്ലാഹു സ്വീകരിക്കട്ടെ, ആമീന്‍.

    ReplyDelete
  3. അല്ലാഹു സ്വീകരിക്കട്ടെ, ആമീന്‍

    ReplyDelete
  4. “തമ്മിൽ കണ്ടാൽ ‘അസ്സലാമുഅലൈക്കും’ പറയുക എന്നത് ആറബ് നാട്ടില്‍ ആര് കണ്ടാലും പറയുന്ന ഒന്നാണ്, ഇതെന്താ ഇപ്പോ മുസ്ലികള്‍ക്ക് മാത്രമായ ഒരു മര്യാദയായി മാറിയത്, അവരു മാത്രമേ മര്യാദക്കാരുള്ളോ. ???

    ReplyDelete
  5. നേരൻ,

    തമ്മിൽ കണ്ടാൽ സലാം പറയാൻ കല്പിക്കപ്പെട്ടിട്ടുള്ളത് മുസ്ലിംങ്ങൾ തമ്മിലാണ്. ഇസ്ലാമിൽ അടിസ്ഥാനമുള്ളതു ഇല്ലാത്തതും അറബ് നാട്ടിൽ ഉണ്ടാ‍യിരിക്കും. അത് നോക്കേണ്ടതില്ല. അമുസ്ലിംങ്ങളൊട് സലാം പറയുന്നതും അവർ പറഞ്ഞാൽ മടക്കുന്നതും എങ്ങിനെയെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട് .അത് കൂടി ഈ ബുള്ളറ്റിനിൽ വിവരിച്ചാൽ നന്നായിരുന്നു.

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails