بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മയ്യിത്ത് നിസ്കാരത്തിൽ നാലാം തക്ബീറിനു ശേഷം ചൊല്ലേണ്ടുന്ന ദുആ:
اَللّٰهُمَّ لاٰ تُحَرِّمْنٰا أَجْرَهُ وَلٰا تَفْتِنّٰا بَعْدَهُ وَاغْفِرْ لَنٰا وَلَهُ ، رَبَّنٰا آتِنٰا فِي الدُّنْيٰا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنٰا عَذٰابَ النّٰارْ.
അർത്ഥം : നാഥാ ഈ മയ്യിത്തിന്റെ പേരിൽ നിസ്കരിച്ചതിന്റെ പ്രതിഫലം ഞങ്ങൾക്ക് തടയപ്പെടുകയും അനന്തരം ഞങ്ങളെ അബദ്ധത്തിലാക്കുകയും ചെയ്യരുത്. ഞങ്ങൾക്കും ഈ മയ്യിത്തിനും നീ മാപ്പു നൽകേണമേ. ഞങ്ങൾക്ക് ഇരു ലോകത്തും നീ നന്മ ചൊരിയേണമേ. ഞങ്ങളുടെ രക്ഷിതാവേ , നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കേണമേ.
മയ്യിത്ത് നിസ്കാരത്തിൽ പിന്തി തുടർന്നാൽ :
മയ്യിത്ത് നിസ്കാരത്തിൽ പിന്തിത്തുടർന്നവൻ തന്റെ ക്രമമനുസരിച്ച് ദിക്ർ ചൊല്ലണം. ഇമാം അടുത്ത തക്ബീറിലേക്ക് പ്രവേശിച്ചാൽ അവനും അടുത്ത തക്ബീറിലേക്ക് പോവണം. ഫാത്തിഹ പൂർത്തീകരിക്കേണ്ടതില്ല. ഇമാം സലാം വീട്ടിയാൽ ബാക്കിയുള്ള തക്ബീറുകൾ ദിക്റുകൾ സഹിതം ചെയ്ത് നിസ്കാരത്തെ പൂർത്തിയാക്കണം.
മയ്യിത്ത് നിസ്കാരത്തിന് ഇമാമാവാൻ ബന്ധപ്പെട്ടവർ :
യഥാക്രമം മയ്യിത്തിന്റെ (മരണപ്പെട്ട ആളുടെ )പിതാവ്, പിതാമഹൻ, മകൻ, മകന്റെ മകൻ, സഹോദരൻ, സഹോദരന്റെ മകൻ, പിതൃവ്യൻ, പിതൃവ്യന്റെ മകൻ എന്നിവരാണവർ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
Islamic Bulletin # 10
മയ്യിത്ത് നിസ്കാരം ഭാഗം -3
ReplyDeleteബുള്ളറ്റിൻ -10
ഉപകാരപ്രദം. നന്ദി
ReplyDeleteikka
ReplyDeletearabiyil ezhuthiyathinte malayalam ittaal nannayirunu.. chaila aksharathil fathum kisarum polullava. chernu poyit sherik manasilakunilla.. valare nannayitund ee pravarthanam.. allahu anugrahikate...